22 December 2024, Sunday
KSFE Galaxy Chits Banner 2

അരിക്കൊമ്പനെ കളക്കാട് വനത്തില്‍ തുറന്നുവിടുന്നതിനെതിരെ മണിമുത്താറില്‍ നാട്ടുകാരുടെ ഉപരോധം

web desk
തിരുനെല്‍വേലി
June 5, 2023 7:55 pm

തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് വനമേഖലയിൽ തുറന്നുവിടുന്നതിനെതിരെ പ്രതിഷേധം. നാട്ടുകാര്‍ മണിമുത്താർ വനമേഖലയ്ക്കരികെ റോഡ് ഉപരോധിച്ചു. ആനയെ കളക്കാട് വനത്തിൽ വിടരുതെന്നും അവിടെ വിട്ടാൽ ഒരു മണിക്കൂറിനുള്ളിൽ അവന്‍ ജനവാസമേഖലയിലേക്ക് വരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പൊലീസ് ഇവരെ നീക്കം ചെയ്തു.

നിലവില്‍ കളക്കാട് വന്യജീവി സങ്കേത മേഖലയിൽ മനുഷ്യ‑മൃഗ സംഘർഷം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ അരിശി കൊമ്പൻ ആനയെ ഇവിടെ വിട്ടാൽ വീണ്ടും മനുഷ്യ‑മൃഗ സംഘർഷം വർധിക്കുമെന്നാണ് വന്യജീവി പ്രവർത്തകർ പറയുന്നത്. അരിക്കൊമ്പൻ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കാണ് കൂടുതലും സഞ്ചരിക്കുന്നത്. കാട്ടിൽ വിടുന്നതിനു പകരം കുങ്കിയാനയാക്കി മാറ്റണം എന്നാണ് ഇവരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുടെ ആശങ്കയടക്കം നാളെ കോടതിയിൽ വിവരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. കോടതി അനുവദിച്ചാല്‍ അരിക്കൊമ്പനെ പിടികൂടി മൂന്നുമുതല്‍ ആറ് മാസത്തിനകം കുങ്കി ആക്കി മാറ്റാം. ഇത് പല പെൺ ആനകളുടെയും പ്രത്യുല്പാദനക്ഷമത വർധിപ്പിക്കുമെന്നും തിരുനെല്‍വേലിയിലെ മൃഗസ്നേഹികള്‍ പറയുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി തമിഴ്‌നാട്ടിലെ ചർച്ചാവിഷയങ്ങളിലൊന്നാണ് അരിക്കൊമ്പൻ. തേനി ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുന്നതിലേക്കു വരെ കാര്യങ്ങളെത്തിച്ച അരിക്കൊമ്പന്‍ ഭരണസംവിധാനത്തെയാകെ വെല്ലുവിളിച്ചുവെന്നാണ് ആക്ഷേപം. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടന്തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിടാൻ അനുമതി നല്‍കിയത്. അതേസമയം ആനയെ കേരള സര്‍ക്കാരിന്റെ സംരക്ഷണത്തിനായി വിട്ടുകൊടുക്കണമെന്ന എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹര്‍ജി നാളെ കോടതി പരിഗണിക്കുകയും ചെയ്യും.

Eng­lish Sam­mury: Arikom­pan was released in Kalakkad for­est Tamil­nad Thirunelveli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.