23 January 2026, Friday

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിചേര്‍ത്തത് രാഷ്ട്രീയ വേട്ട; പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
July 1, 2023 10:45 pm

അരിയിൽ ഷുക്കൂർ വധക്കേസിൽ തങ്ങളെ പ്രതിചേര്‍ത്തത് രാഷ്ട്രീയ വേട്ടയാണെന്ന് ബി ആര്‍ എം ഷെഫീറിന്റെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞുവെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. 

കേസിലെ രാഷ്ട്രീയ ഇടപെടലിന് തെളിവാണിത്. സിബിഐയെ സ്വാധീനിച്ചത് കെ സുധാകരനാണെന്നും ഇതോടെ തെളിഞ്ഞു. അന്വേഷണ ഏജൻസികളെ സ്വാധീനിക്കുന്നത് ക്രിമിനൽ ഗൂഢാലോചനയ്ക്ക് സമാനമായ കുറ്റകൃത്യമാണ്. ഇതിൽ അന്വേഷണം വേണമെന്നും തുടരന്വേഷണം ആവശ്യപ്പെട്ട് നിയമനടപടിയെടുക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ സിബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിലൂടെ ആർഎസ്എസുമായി സുധാകരനുള്ള ജൈവ ബന്ധവും തെളിഞ്ഞുവെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കവെയാണ്, അരിയില്‍ ഷുക്കൂര്‍ കേസില്‍ കെ സുധാകരന്റെ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

“അരിയിൽ ഷുക്കൂർ കേസിൽ പൊലീസിനെ വിരട്ടി എഫ്ഐആർ ഇടീച്ചു. സിബിഐയ്ക്ക് വേണ്ടി ഡൽഹിയിൽ പോയി നിയമപോരാട്ടം നടത്തി. കേസിൽ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കിൽ അതിന് പുറകിൽ കെ സുധാകരന്റെ വിയർപ്പുണ്ട്“ എന്നാണ് ബി ആർ എം ഷെഫീർ പറഞ്ഞത്. 

Eng­lish Sum­ma­ry: Ariy­il Shukur mur­der case: Polit­i­cal hunt­ing impli­cat­ed; P Jayarajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.