പെന്‍സില്‍വാനിയയിലെ ആശുപത്രിയില്‍ ആയുധധാരി അതിക്രമിച്ചു കയറി ജീവനക്കാരെ ബന്ദികളാക്കി. യുപിഎംസി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായ വെടിവയ്പ്പില്‍ അക്രമിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഡോക്ടര്‍, നഴ്സ്, കൂട്ടിരിപ്പുകാരന്‍ എന്നിവരുള്‍പ്പെടെ മൂന്ന് തൊഴിലാളികള്‍ക്കും മറ്റ് രണ്ട് ഓഫീസര്‍മാര്‍ക്കും വെടിയേറ്റതായി യോര്‍ക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടിം അംഗം ബാര്‍ക്കര്‍ പറഞ്ഞു. ഒരു ജീവനക്കാരിയുടെ കൈകള്‍ സിപ്പ് ടൈകള്‍ കൊണ്ട് ബന്ധിച്ച് തോക്കിന് മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് അക്രമി ഭീഷണ്‌പ്പെടുത്തി. പിന്നീട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആണ് അക്രമി് കൊല്ലപ്പെട്ടത്.
നാല്‍പ്പത്തൊന്‍പതുകാരനായ പ്രതി സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഈ ആശുപത്രി സന്ദര്‍ശിച്ചിരുന്നതായി കരുതുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന് പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. വെടിവയ്പ്പിന് ശേഷം പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ ആശുപത്രി സന്ദര്‍ശിക്കുകയും കൂടുതല്‍ ജീവന്‍ രക്ഷിച്ചതിന് ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.