22 December 2024, Sunday
KSFE Galaxy Chits Banner 2

സൈന്യം സുസജ്ജമെന്ന് ആര്‍മി ചീഫ് ജനറല്‍ എം എം നരവനെ

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2022 11:04 pm

കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ സൈന്യം സുസജ്ജമെന്ന് ആര്‍മി ചീഫ് ജനറല്‍ എം എം നരവനെ. ജനുവരി 15ന് കരസേനാ ദിനാചരണത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യം കടുത്ത വെല്ലുവിളികള്‍ തരണം ചെയ്താണ് മുന്നേറുന്നത്. കോവിഡ്, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം, തീവ്രവാദികളുടെ ആക്രമണങ്ങള്‍ തുടങ്ങിയവയാണ് സൈന്യം നേരിടുന്ന പ്രധാന വിഷയങ്ങള്‍. കിഴക്കന്‍ ലഡാക്കില്‍ വീണ്ടും സംഘര്‍ഷ സാധ്യത ജനറല്‍ നരവനെ തള്ളിക്കളയുന്നില്ല. യുദ്ധം അവസാന ആശ്രയമാണ്. എന്നാല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സൈന്യം നേരിടുക തന്നെ ചെയ്യും. അവസാന വിജയം ഇന്ത്യന്‍ സേനയ്ക്ക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Army Chief Gen­er­al MM Nar­a­van says army is well equipped

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.