7 December 2025, Sunday

Related news

August 9, 2025
July 20, 2025
July 27, 2024
May 9, 2024
September 18, 2023
September 13, 2023
September 4, 2023
July 18, 2023
April 16, 2023
April 16, 2023

കശ്മീരില്‍ ഏറ്റുമുട്ടല്‍ നാല് പാക് ഭീകരരെ സൈന്യം വധിച്ചു

Janayugom Webdesk
ശ്രീനഗർ
July 18, 2023 11:31 pm

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പാക് ഭീകരർ കൊല്ലപ്പെട്ടു. സുരൻകോട്ട് ബെൽറ്റിലെ സിന്ധാര ടോപ്പ് ഏരിയയിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
ഭീകരരുടെ സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു സൈന്യം തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ സൈന്യവും ഭീകരരും തമ്മിൽ വെടിവെയ്പ്പുണ്ടായി.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വെടിവെയ്പ്പ് പുനരാരംഭിച്ചു. ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തതായി ജമ്മു സോൺ എഡിജിപി മുകേഷ് സിങ് പറഞ്ഞു. ഭീകരരില്‍ നിന്ന് നാല് എകെ-47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ തുടങ്ങിയവ പിടിച്ചെടുത്തു. സിന്ധാര മേഖലയില്‍ ഡ്രോണുകള്‍ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Army kills four Pak­istani ter­ror­ists in Kash­mir encounter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.