17 January 2026, Saturday

Related news

August 20, 2025
August 16, 2025
July 18, 2025
June 22, 2025
May 25, 2025
April 23, 2025
April 17, 2025
April 7, 2025
April 1, 2025
March 26, 2025

ജൈവ പച്ചിലവർഗക്കൃഷിക്ക് ‘ആരോഗ്യപ്പച്ച’ പദ്ധതി

Janayugom Webdesk
കോട്ടയം
June 22, 2025 11:04 am

ജൈവ പച്ചിലവർഗക്കൃഷിക്ക് ഉണർവേകാൻ ‘ആരോഗ്യപ്പച്ച’ പദ്ധതിയുമായി മാടപ്പള്ളി ബ്ലോക്ക്പഞ്ചായത്ത്. ബ്ലോക്ക്പഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധയിനം ചീരകൾ ഉൾപ്പെടെയുള്ള 10 തരം പച്ചിലവർഗങ്ങളുടെ തൈകളും ജീവാണു കീടനാശിനികളുമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. പോഷക സുരക്ഷ മുൻനിർത്തി കൂടുതൽ പച്ചിലവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ജനങ്ങളെ ഉത്സാഹിപ്പിക്കുയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാടപ്പള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.അനീന സൂസൻ സഖറിയ പറഞ്ഞു.

ബ്ലോക്കു പരിധിയിൽ വരുന്ന 600 വീടുകളിൽ പച്ചിലക്കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. 60 പേർ അടങ്ങുന്ന ഒരു ക്ലസ്റ്ററിലൂടെയാണ് ജൈവകൃഷി ചെയ്യുന്നത്. എല്ലാ കൃഷിഭവനിലും ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി 30 പേർ ജൈവകൃഷി സർട്ടിഫിക്കേഷൻ എടുത്തു. അടുത്ത 30 പേർക്കുകൂടി സർട്ടിഫിക്കേഷൻ ലഭ്യമാക്കാൻ ഫീൽഡ് സന്ദർശനം നടത്തിവരികയാണ്. നിലവിൽ മാടപ്പള്ളി,തൃക്കൊടിത്താനം കൃഷിഭവനകളിൽ മൂന്ന് ക്ലസ്റ്ററുകൾ വീതവും വാകത്താനം കൃഷിഭവനിൽ രണ്ട് ക്ലസ്റ്ററുകളും പായിപ്പാട്, വാഴപ്പള്ളി കൃഷിഭവനുകളിൽ ഒരു ക്ലസ്റ്റർ വീതവുമാണ് ഉള്ളത്. വിഷരഹിത സുരക്ഷിത ഭക്ഷണം ഏവരുടെയും അവകാശമാണെന്നും വരും തലമുറയ്ക്കായി സുരക്ഷിതഭക്ഷണം ഒരുക്കേണ്ടത് ഏവരുടെയും കടമയാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ പ്രാക്കുഴി, വർഗീസ് ആന്റണി, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനീന സൂസൻ സഖറിയ എന്നിവർ പ്രസംഗിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.