ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിന്റെ നിയമവിരുദ്ധ അറസ്റ്റ്- കസ്റ്റഡി എന്നിവയെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ. അമേരിക്കയ്ക്കും ജര്‍മ്മനിക്കും പിന്നാലെയാണ് യുഎന്നും ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എല്ലാ പൗരന്മാരുടെയും രാഷ്ട്രീയ- പൗരാവകാശം സംരക്ഷിക്കപ്പെടണമെന്നും, തെരഞ്ഞെടുപ്പ് വേളയിലുള്ള ഇത്തരം അനീതി നിറഞ്ഞ നടപടികള്‍ ഒരു രാജ്യത്തിനും ഭൂഷണമല്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസിന്റെ ഔദ്യോഗിക വക്താവ് സ്റ്റെഫാന്‍ ഡുറാജിക് പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ- പൗരാവകാശ ലംഘനം വര്‍ധിച്ച് വരുന്ന സാഹചര്യമാണ് ലോകത്തുള്ളതെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയമായ അനിശ്ചിതാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന വിഷയവും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
English Summary:Arrest of Kejriwal: United Nations strongly criticized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.