23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

Janayugom Webdesk
ബംഗളൂരു
May 18, 2024 10:45 pm

ലൈംഗിക പീഡന വിവാദത്തില്‍പ്പെട്ട ജനതാദള്‍ നേതാവും കർണാടക ഹാസൻ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ വിദേശത്ത് ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ് നടപടി. ഏപ്രിൽ 26 നാണ് പ്രജ്വലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പൊലീസിന് പരാതി ലഭിച്ചത്.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചെങ്കിലും രണ്ട് പേരും ഹാജരായില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രജ്വല്‍ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു.
വിവാദവും പ്രതിഷേധവും ശക്തമായതോടെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയെങ്കിലും പിടികൂടാനായില്ല. ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് പത്തോളം സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതിനൽകിയിരിക്കുന്നത്. 

Eng­lish Summary:Arrest war­rant against Pra­jw­al Revanna
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.