22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 23, 2024
November 23, 2024
November 9, 2024
November 4, 2024
November 2, 2024
November 2, 2024
October 30, 2024
October 28, 2024
October 24, 2024

പുതുപ്പള്ളിയില്‍ ചാണ്ടിയുടെ പ്രചാരകനായ നിഖിൽ പൈലിക്ക് അറസ്റ്റു വാറണ്ട്

ധീരജ് വധക്കേസിൽ കുറ്റപത്രം വായിച്ചു കേൾക്കാൻ കോടതിയിലെത്തിയില്ല
web desk
കോട്ടയം
September 2, 2023 4:22 pm

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രാചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്‌റ്റ് വാറണ്ട്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ തീരുമാനിച്ച ദിവസം ഹാജരാക്കാത്തതിനെ തുടർന്നാണ് തൊടുപുഴ കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിടണമെന്നാണ് പൊലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചു.

നിഖില്‍ പൈലി തന്റെ പ്രചാരണത്തിന് വന്നിട്ടുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് ചാണ്ടി ഉമ്മന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ ഇരുവരുമുള്ള ഫോട്ടോസും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. നിഖില്‍ പുതുപ്പള്ളിയില്‍ വന്നില്ലെന്നും ഫോട്ടോസ് മറ്റേതോ സ്ഥലത്തേതാണെന്നും പിന്നീടും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

അതേസമയം, വാടിക്കല്‍ രാമകൃഷ്‌ണന്‍ കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നായിരുന്നു നിഖിലിന്റെ പ്രതികരണം. പുതുപ്പള്ളിയില്‍ താന്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചുള്ള നിഖിലിന്റെ പ്രസ്താവനയെക്കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish Sam­mury: Dheer­aj mur­der case: Arrest war­rant for first accused Nikhil Paily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.