17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 10, 2026
January 1, 2026
October 20, 2025
May 25, 2025
March 29, 2025
March 3, 2025
November 14, 2024
September 18, 2024

ഓല ഇലക്ട്രിക് സിഇഒ ഭാവിഷ് അഗർവാളിനെതിരെ അറസ്റ്റ് വാറണ്ട്; ഉത്തരവിട്ട് ഗോവ ഉപഭോക്തൃ കോടതി

Janayugom Webdesk
പനാജി
February 17, 2026 7:33 pm

ഓല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭാവിഷ് അഗർവാളിനെതിരെ ഗോവയിലെ സൗത്ത് ഗോവ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രിതേഷ് ചന്ദ്രകാന്ത് ഘാഡി എന്ന ഉപഭോക്താവ് നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ കോടതി പലതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി. ഫെബ്രുവരി 23ന് ഭാവിഷ് അഗർവാളിനെ കോടതിയിൽ ഹാജരാക്കാൻ ബംഗളൂരു പൊലീസിന് കമ്മീഷൻ നിർദ്ദേശം നൽകി.

2023 ഓഗസ്റ്റിൽ 1.47 ലക്ഷം രൂപയ്ക്ക് പരാതിക്കാരൻ വാങ്ങിയ ഓല എസ്1 പ്രോ സ്കൂട്ടറിന് മോട്ടോർ തകരാറും ടച്ച്‌സ്‌ക്രീൻ പ്രശ്നങ്ങളും കണ്ടുതുടങ്ങിയിരുന്നു. അറ്റകുറ്റപ്പണിക്കായി സർവീസ് സെന്ററിൽ നൽകിയ സ്കൂട്ടർ എവിടെയാണെന്നതിനെക്കുറിച്ച് കമ്പനി കൃത്യമായ മറുപടി നൽകുന്നില്ലെന്നും പരാതിയിൽ പറയുന്നു. വാഹനം വാങ്ങിയ തുകയായ 1.47 ലക്ഷം രൂപ തിരികെ നൽകണമെന്നും മാനസിക വിഷമത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആയതിനാൽ 1.47 ലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കിയാൽ അഗർവാളിന് സ്റ്റേഷൻ ജാമ്യം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.