22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 16, 2026
January 12, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026
January 1, 2026

ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തി; മലപ്പുറത്ത് രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

Janayugom Webdesk
മലപ്പുറം
May 10, 2024 6:36 pm

മലപ്പുറത്ത് ബന്ധുക്കളായ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ച നിലയില്‍. മേല്‍മുറിയിലാണ് സംഭവം. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഇരുവരെയും കാണാതാവുന്നത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ക്വാറിയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മേല്‍മുറിയില്‍ പൊട്ടിച്ച് ഒഴിവാക്കിയ ക്വാറിയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ ഇവര്‍ ക്വാറിയിലേക്ക് പോയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ അടക്കം ക്വാറിയില്‍ തിരച്ചില്‍ നടത്തിയാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Eng­lish Summary:Arrived at a rel­a­tive’s house for a wed­ding; Two chil­dren drowned in a quar­ry in Malappuram

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.