28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
October 22, 2024
April 29, 2024
March 15, 2024
March 13, 2024

കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

Janayugom Webdesk
കൊച്ചി
January 6, 2023 9:12 am

സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ കലാ സംവിധായകനായി സേവനം ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്.

സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മലയാളത്തിൽ ‘അനന്തഭദ്രം’, ‘ഉറുമി’, ‘ഛോട്ടാ മുംബൈ’, ‘ആമി’, ‘പ്രേമം’, ‘നോട്ട്ബുക്ക്’, ‘കായംകുളം കൊച്ചുണ്ണി’, ‘പഴശ്ശിരാജ’, ‘ബാംഗ്ലൂർ ഡെയ്‌സ്’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ ‘എം.എസ്. ധോണി’, ‘ഗജിനി’, ‘ലക്ഷ്യ’, ‘സ്പെഷൽ ചൗബീസ്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.