ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. നാഷനല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള കക്ഷികള്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇതിനിടയിലാണ് അമിത് ഷായുടെ പ്രസ്താവന വരുന്നത്.കഴിഞ്ഞ 10 വര്‍ഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുമെന്ന് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച ഭരണം തുടരാന്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ അജണ്ടകളിലൂടെ ഞാന്‍ കടന്നുപോയി. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്ന് രാജ്യത്തിനോട് ഒന്നാകെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അത് ഒരിക്കലും തിരിച്ചുവരില്ല പ്രകടനപത്രിക പുറത്തിറക്കും മുമ്പ് അമിത് ഷാ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.