ഹൈറേഞ്ചിലെ കാര്‍ഷിക വിളകളായ 21 ഇനം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മുഖ്യമന്ത്രിയുടെ ചിത്രം നല്‍കി നവകേരള സദസ്സിനെ സ്വീകരിക്കുവാന്‍ ഒരുങ്ങി പ്രിന്‍സ് ഭൂവനചന്ദ്രന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങുന്ന 21 അംഗ സദസ്സ് ഇടുക്കി ജില്ലയിലേയ്ക്ക് എത്തുമ്പോള്‍ ചിത്രം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രിന്‍സ്. രാമക്കല്‍മേട് കാറ്റാടിപാടം പ്രീയ ഭവന്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍ രണ്ടര അടി വലിപ്പത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അര്‍ദ്ധകായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ കുരുമുളക് കൊണ്ട് മാത്രമാണ മുഖ്യമന്ത്രിയുടെ മുഖചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ഉണക്ക കുരുമുളക്, പച്ച, പഴുത്തത്, അരിമുളക് എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഇതിന് ചുറ്റുമായി 20 അംഗ മന്ത്രിസഭയെ പ്രതിനിധിക്കുന്നതിനായി കാര്‍ഷിക വിളകള്‍, പച്ചക്കറികള്‍ എന്നി 20 ഇന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.
ഏലക്ക, കാപ്പിക്കുരു, ജാതിപത്രി, കൊക്കോ, ഗ്രാമ്പു, മഞ്ഞള്‍, ഇഞ്ചി, പട്ട, കപ്പ, ചേന, ചേമ്പ്, അടയ്ക്ക, പാവല്‍,കാച്ചില്‍, വെണ്ടക്ക, ക്യാരറ്റ്, പയര്‍, വെളുത്തുള്ളി, തെയില, തക്കോലം എന്നിങ്ങനെ 20 ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ചിത്രത്തിന്റെ ചുറ്റവട്ടം അലങ്കരിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ കര്‍ഷകരെ പതിനിധികരിച്ചുള്ള ഈ ചിത്രം കേരള നവകേരള സദസ്സില്‍ സമര്‍പ്പിക്കുന്നതായി പ്രിന്‍സ് ഭൂവനചന്ദ്രന്‍ പറഞ്ഞു.
English Summary: Artist with picture of Chief Minister made on High Range’s agricultural crops to welcome Navakerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.