14 December 2025, Sunday

മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു

Janayugom Webdesk
മുംബൈ
May 2, 2023 4:37 pm

മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

1934 ഏപ്രിൽ 14 ന് ഡർബനിൽ മണിലാൽ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ചു. എഴുത്തുകാരനും സാമൂഹിക‑രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു അരുണ്‍ ഗാന്ധി. സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിൽ തന്റെ മുത്തച്ഛന്റെ പാത പിന്തുടർന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പറഞ്ഞു.

Eng­lish Sum­ma­ry: Arun Gand­hi, grand­son of Mahat­ma Gand­hi, passed away

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.