21 January 2026, Wednesday

Related news

January 8, 2026
January 7, 2026
January 7, 2026
December 27, 2025
December 16, 2025
December 7, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025

ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Janayugom Webdesk
December 27, 2025 7:28 pm

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളായി അഭിലാഷ് വാരിയർ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവ് എം ആർ രാജാകൃഷ്ണൻ, ഗോപി സുന്ദർ,കിഷൻ മോഹൻ,എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തന്നെ ചിത്രത്തിൻ്റെ പ്രതീക്ഷകൾ ഉയർത്തുന്നു.

പുതുമുഖങ്ങളായ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല, ജോയ് മാത്യു,സിന്ധു വർമ്മ,
അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,രേഷ്മ,
സംഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനായ അഭിലാഷ് വാര്യർ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനുവേണ്ടി അമൻ ഛായാഗ്രഹണവും വി. ടി. വിനീത് എഡിറ്റിങ്ങും നിർവഹിക്കുന്നു. മലയാളത്തിലെ ഹിറ്റ് മേക്കർ ഗോപി സുന്ദറാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയത് ബി. കെ. ഹരിനാരായണൻ. ഓഡിയോഗ്രാഫി: എം. ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ,കലാസംവിധാനം : മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം: ഷാജി കൂനൻ കൂനമാവ്, മേക്കപ്പ് : ജിജു കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി. മേനോൻ, ചീഫ് അസോസിയേറ്റ് : രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ: അഭിഷേക്, നൃത്തസംവിധാനം: ടിബി ജോസഫ്, സ്റ്റിൽസ് : സതീഷ്,ഡിജിറ്റൽ മാർക്കറ്റിംഗ്: ജാങ്കോ സ്പേസ്, സ്റ്റുഡിയോ : സപ്ത റെക്കോർഡ്, പോസ്റ്റർ : പാൻഡോട്ട്,പി.ആർ.ഒ : വിവേക് വിനയരാജ്,എ എസ്. ദിനേഷ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.