17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 17, 2024
August 12, 2024
August 5, 2024
June 29, 2024
June 26, 2024
June 25, 2024
June 20, 2024
May 16, 2024
May 13, 2024
May 12, 2024

മദ്യനയ അഴിമതിക്കേസ്; രാഷ്ട്രീയവേട്ടയെന്ന് കേജ്‍രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2023 1:28 pm

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കുമെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും പറയുന്നത് കള്ളമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്രം തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണ്. കേസില്‍ തന്റെ പേര് പറയിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നൂറുകോടി രൂപയുടെ അഴിമതി ആരോപിക്കുന്ന അന്വേഷണ സംഘം ഇതുവരെ ഒരു രൂപ പോലും പിടിച്ചെടുത്തില്ല. ഇതിനായി എത്രതവണ അന്വേഷണ സംഘം റെയ്ഡ് നടത്തിയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

മനീഷ് സിസോദിയയെയും തന്നെയും കേസില്‍പ്പെടുത്തുക എന്ന കേന്ദ്രസര്‍ക്കാര്‍ അജന്‍ഡയാണ് ഏജന്‍സികള്‍ നിര്‍വഹിക്കുന്നതെന്നും കേജ്‍രിവാള്‍ അരോപിക്കുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളിന് സിബിഐ നോട്ടിസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് ആവശ്യം.

Eng­lish Sum­ma­ry: arvind kejri­w­al against cbi and enforce­ment directorate-
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.