ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തടഞ്ഞുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് ആര്യന്‍ അപേക്ഷയുമായി എത്തിയത്. കേസില്‍ അറസ്റ്റിലായ ആര്യന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് എന്‍സിബിക്ക് നല്‍കിയത്.
എന്‍സിബിയുടെ കുറ്റപത്രത്തില്‍ തന്റെ പേരില്ലെന്നും അതിനാല്‍ തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നും ആര്യന്‍ ഖാന്‍ അപേക്ഷയില്‍ പറയുന്നു. കേസ് പരിഗണിച്ച കോടതി എന്‍സിബിയോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. ജൂലൈ 13ന് കോടതി വാദം കേള്‍ക്കും. അഭിഭാഷകരായ അമിത് ദേശായി, രാഹുല്‍ അഗര്‍വാള്‍ എന്നവരാണ് ആര്യന് വേണ്ടി ഹാജരായത്.
English summary; Aryan Khan demands return of passport
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.