ആശ വർക്കർമാരുടെ വേതന വർദ്ധനവിനായി ഇടപെടുമെന്ന് എം എം ആരിഫ് എം പി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ ആശ പ്രവർത്തകരെ ആദരിക്കാൻ പഞ്ചായത്ത് അംഗം രജനി രവിപാലൻ സംഘടിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശവർക്കർമാർക്ക് പതിനായിരം രൂപ വേതനം അവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കത്ത് അയക്കും.
കേരളത്തിൽ കോവിഡ് മരണങ്ങൾ കുറയ്ക്കാൻ സഹായിച്ചത് ആശവർക്കർമാരുടെ സേവനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി ഉത്തമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, സ്ഥിരം സമതി അദ്ധ്യക്ഷൻ ബൈരഞ്ജിത്ത്, എം ഡി സുധാകരൻ, ആർ, രവിപാലൻ തുടങ്ങിയവർ സംസാരിച്ചു. രജനി രവിപാലൻ സ്വാഗതവും ആർ വിജയകുമാരി നന്ദിയും പറഞ്ഞു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.