24 January 2026, Saturday

Related news

January 24, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025

നോൺ സ്റ്റോപ്പ് സംഘട്ടനവുമായി അഷ്റഫ് ഗുരുക്കൾ

Janayugom Webdesk
November 25, 2024 3:42 pm

നോൺ സ്റ്റോപ്പ് സംഘട്ടനവുമായി അഷ്റഫ് ഗുരുക്കൾ ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക്! മലയാള സിനിമയിൽ ഇത്രയും തിരക്കോടെ, ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് സഞ്ചരിക്കുന്ന ഒരു സംഘട്ടന സംവിധായകൻ ഉണ്ടായിട്ടില്ല. അഷ്റഫ് ഗുരുക്കൾ എല്ലാവർക്കും ഒരു അദ്ഭുതം തന്നെയാണ്. പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് കാൻസർ രോഗം പിടിപെട്ട ഗുരുക്കൾ, മാനസികമായും, ശാരീരികമായും തളരാതെ ദൃഡ ചിന്തയോടെ പ്രവർത്തിച്ചാണ് ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഘട്ടന സംവിധായകനായി മാറിയത്. മികച്ച പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, നടൻ, സംഘട്ടന സംവിധായകൻ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന അഷ്റഫ് ഗുരുക്കൾ, മികച്ച ടെക്നീഷ്യൻ എന്ന നിലയിൽ ഇതിനോടകം പേര് നേടിക്കഴിഞ്ഞു.

സ്വന്തം നാട്ടുകാരനായ സംവിധായകൻ കമൽ ആണ് അഷ്റഫ് ഗുരുക്കൾക്ക്, സിനിമയിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നത്. കമൽ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായി തുടക്കം കുറിച്ചു. അതോടെ, ലോഹിതദാസ്, സിബി മലയിൽ, ഷാജികൈലാസ്, തുളസിദാസ് തുടങ്ങി മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലേക്ക് വിളി വന്നു.ഇവരുടെ ചിത്രങ്ങളിൽ, മാനേജർ, കൺട്രോളർ, നടൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ചു.

സിനിമയിൽ ത്യാഗരാജൻ മാഷ് സ്‌റ്റണ്ട് ചെയ്യുന്നത് കണ്ടപ്പോഴാണ്, സംഘട്ടനത്തോട് താൽപര്യം വന്നത്. അതോടെ സംഘട്ടന സംവിധായകനാകണമെന്ന് താൽപര്യം തോന്നി” അഷ്റഫ് ഗുരുക്കൾ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന മെഗാസീരിയലിന്റെ സംഘട്ടന സംവിധാനമാണ് ഗുരുക്കൾ ആദ്യം നിർവ്വഹിച്ചത്. പ്രത്യേക പാരമ്പര്യമെന്നും ഗുരുക്കൾക്ക് അവകാശപ്പെടാനില്ലായിരുന്നു. കളരി പഠിച്ചിട്ടുണ്ട്. അതിൽ കഴിവ് തെളിയിച്ചിട്ടുമുണ്ട്. പക്ഷേ, അദ്യ വർക്കിൽ തന്നെ മികച്ച സംഘട്ടന സംവിധായകൻ എന്ന പേര് നേടാൻ കഴിഞ്ഞു. അതോടെ, മലയാളം, മാറാട്ടി, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബോൽ പൂരി തുടങ്ങിയ ഭാഷകളിലായി ഒരു വർഷം അമ്പതോളം ചിത്രങ്ങളുമായി, അഷ്റഫ് ഗുരുക്കൾ ജൈത്രയാത്ര തുടരുകയാണ്.

“ആദ്യമൊക്കെ ഒരു സിനിമയ്ക്ക് രണ്ട് ദിവസമൊക്കെയായിരുന്നു കൊടുത്തു കൊണ്ടിരുന്നത്. ഇപ്പോൾ ഒമ്പത് ദിവസം വരെ ഒരു ചിത്രത്തിനായി ചിലവഴിക്കേണ്ടി വരുന്നു. അതുകൊണ്ട് ഇനി എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്”. അഷ്റഫ് ഗുരുക്കൾ പറയുന്നു. ദഷൻ നായകനായി അഭിനയിച്ച കശാപ്പ് എന്ന തമിഴ് ചിത്രത്തിനു വേണ്ടി ഒമ്പത് ദിവസമാണ് ഫൈറ്റ് ചെയ്തത്. രാജേഷ് മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന് അഞ്ച് ദിവസം ചെയ്തു. സംഘട്ടനത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളുടെ എണ്ണം കൂടിയതാണ് ഇതിന് കാരണം. ആരണ്യം, ഇനിയും, തീയേറ്റർ, റെയ്ച്ചൽ, നാൽവർ സംഘം, ഓഫീസർ ഡ്യൂട്ടി, ബാഡ് ബോയ്സ്, വിശേഷം, മ്ലേച്ഛൻ, തേരി മേരി, ഭരതനാട്യം, ഇ.ഡി, തുടങ്ങിയ അനേകം ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവ്വഹിച്ചു കൊണ്ട് കുതിക്കുകയാണ് അഷ്റഫ് ഗുരുക്കൾ.

വിൻസി നായികയായി അഭിനയിച്ച, സംസ്ഥാന അവാർഡ് നേടിയ രേഖ, ബോബൻ കുഞ്ചാക്കോയുടെ ഗ്ർ.…, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളിലെ സംഘടനങ്ങൾ ഗുരുക്കൾക്ക് കൂടുതൽ പ്രീതി നേടിക്കൊടുത്തു. കൂറ്റൻ സംഘട്ടന രംഗങ്ങൾ ഒരുക്കി കൊണ്ട്, വിശ്രമമില്ലാതെ, ഒരു ലൊക്കേഷനിൽ നിന്ന്, മറ്റൊരു ലൊക്കേഷനിലേക്ക് കുതിക്കുകയാണ് ഗുരുക്കൾ.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.