9 December 2025, Tuesday

Related news

November 1, 2025
September 9, 2025
August 29, 2025
June 6, 2025
May 16, 2025
April 5, 2025
February 19, 2025
February 15, 2025
November 26, 2024
August 14, 2024

ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി ‘ആശ്രയ’ കേന്ദ്രങ്ങൾ വരുന്നു

Janayugom Webdesk
തിരുവനന്തപുരം
November 26, 2024 9:56 pm

കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന ‘ആശ്രയ’ കാർഷിക സേവനകേന്ദ്രങ്ങൾ രൂപീകരിച്ച് സർക്കാർ ഉത്തരവായി. സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. കൃഷിവകുപ്പ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തിൽ എഐഎംഎസ് പോർട്ടലിലൂടെ കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനായ കതിര്‍ (KATHIR-Ker­ala Agri­cul­ture Tech­nol­o­gy Hub and Infor­ma­tion Repos­i­to­ry) പോർട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കുന്നതിനായാണ് ആശ്രയ കാർഷിക സേവന കേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 

നിലവിൽ പ്രവർത്തിച്ചുവരുന്ന സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ, കാർഷിക കർമ്മ സേനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ ‘ആശ്രയ’ ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങൾ ആരംഭിക്കുക. ഈ വർഷം കാർഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ആശ്രയ കേന്ദ്രങ്ങൾ ആരംഭിക്കുക. വിജയ സാധ്യത വിലയിരുത്തിയായിരിക്കും കൂടുതൽ പ്രദേശങ്ങളിലേക്ക് കേന്ദ്രങ്ങൾ വ്യാപിപ്പിക്കുക. ഓരോ കൃഷിഭവൻ പരിധിയിലും ഒരു കർഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം. 

കൃഷിഭവൻ പരിധിയിൽ ലഭ്യമായിട്ടുള്ള എഐഎംഎസ് രജിസ്ട്രേഷൻ, നെല്ല്/ പച്ചത്തേങ്ങ/ കൊപ്ര സംഭരണ രജിസ്ട്രേഷൻ, എസ്എംഎഎം രജിസ്ട്രേഷൻ ഉൾപ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കർഷകർക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കുവാൻ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവർത്തിച്ച് കർഷകരുടെ ഒരു ‘വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’ ആയാണ് ആശ്രയ പ്രവർത്തിക്കുക. കർഷകന് സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അക്ഷയ സെന്ററുകൾക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കുന്നതാണ്. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങൾക്കും പുതിയ സേവനങ്ങൾക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.