അന്നദാനപ്രഭുവായ ആറന്മുള പാർഥസാരഥിയുടെ മതിലകത്ത് അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തിരുമുറ്റത്ത് ബുധനാഴ്ചയാണ് സദ്യ. 500 പറ അരിയുടെ സദ്യയാണ് 52 പള്ളിയോട കരനാഥൻമാർക്കും ഭക്തർക്കുമായ ി ഒരുക്കുന്നത്. ഇതിന് മുന്നോടിയായി കിഴക്കൻ മേഖലയിലെയും മധ്യമേഖലയിലെയും കരകളിലെ വിഭവ സമാഹരണം ഞായറാഴ്ച തുടങ്ങി. പടിഞ്ഞാറൻ മേഖലയിലെ വിഭവ സമാഹരണം തിങ്കളാഴ്ച നടത്തി.
മതിലകത്തെ തെക്കേ പന്തലിൽ ഭക്തർക്ക് സദ്യയൊരുക്കും. കിഴക്ക്, വടക്ക്, പടിഞ്ഞാറ് തിരുമുറ്റങ്ങളിൽ കരനാഥൻമാർക്ക് മുൻവർഷങ്ങളിലെപ്പോലെ സദ്യ വിളമ്പും. ക്ഷേത്ര മതിലകത്തെ സദ്യ ചെറുകോൽ സോപാനം കേറ്ററേഴ്‌സ് ഉടമ സി കെ ഹരിശ്ചന്ദ്രനും മതിലകത്തിന് പുറത്തെ നാല് ഓഡിറ്റോറിയങ്ങളിലായി നടത്തുന്ന സദ്യ കോട്ട സാന്ദ്ര കേറ്ററേഴ്‌സ് ഉടമ കെ രവിയുമാണ് നടത്തുന്നത്.
തിങ്കളാഴ്ച രാവിലെ ക്ഷേത്ര ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നതോടെ സദ്യക്കുള്ള വിഭവങ്ങൾ ഒരുക്കാനായി പാത്രങ്ങളും ഗ്യാസ് അടുപ്പുകളും ക്ഷേത്രമുറ്റത്തെത്തിച്ചു. ഉപ്പേരിയും അച്ചാറുകളും അടക്കമുള്ള വിഭവങ്ങളൊരുക്കി തുടങ്ങി. സദ്യക്കുളള 500 പറ അരി വ്യവസായി ഉമാശങ്കറും അമ്പലപ്പുഴ പാൽപ്പായസത്തിനുള്ള ചെലവ് നിർമൽ ജ്യോതി സ്‌കൂൾ ഉടമ ഗോപാൽ കെ നായരും നൽകുമെന്ന് അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർമാരായ കെ ജി കർത്ത, സുരേഷ് ജി.വെൺപാല എന്നിവർ അറിയിച്ചു.
English Summary: Ashtamirohini Vallasadya today in Aranmula
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.