3 January 2026, Saturday

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ; സച്ചിന്‍ യാദവിന് വെള്ളി

Janayugom Webdesk
ഗുമി
May 31, 2025 10:15 pm

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സച്ചിന്‍ യാദവിന് വെള്ളി. പുരുഷ ജാവലിന്‍ ത്രോ വിഭാഗത്തില്‍ 85.16 മീറ്റര്‍ എറിഞ്ഞാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ മറ്റൊരു താരമായ യാഷ് വീര്‍ സിങ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തെങ്കിലും കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തി. 82.57 മീറ്റര്‍ ദൂരമാണ് യാഷ് ജാവലിന്‍ പായിച്ചത്. പാകിസ്ഥാന്‍ അര്‍ഷാദ് നദീം ഈ ഇനത്തില്‍ സ്വര്‍ണം നേടി. എന്നാല്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടാന്‍ സാധിച്ചില്ല. കുറഞ്ഞത് 85.50 മീറ്ററാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം.

പുരുഷ വിഭാഗം 200 മീറ്ററില്‍ ദേശീയ റെക്കോഡ് തിരുത്തി അനിമേഷ് കുജുറിന് വെങ്കലം. 20.32 സെക്കന്‍‍‍ഡിലാണ് അനിമേഷ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ജപ്പാന്റെ തോവ ഉസാവ (20,12) സ്വര്‍ണം നേടിയപ്പോള്‍ സൗദി അറേബ്യയുടെ അബ്ദുൽ അസീസ് അതാഫി (20.31) വെങ്കലം സ്വന്തമാക്കി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജിന് വെങ്കലം. 56.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മെഡല്‍ സ്വന്തമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.