19 December 2024, Thursday
KSFE Galaxy Chits Banner 2

ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

Janayugom Webdesk
October 5, 2023 2:23 pm

ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് മിക്സഡ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2–0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ നേട്ടം.

ബാഡ്മിന്റനില്‍ എച്ച്എസ് പ്രണോയ് മെഡലുറപ്പിച്ച് സെമിഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ മലേഷ്യന്‍ താരത്തെ മൂന്നുഗെയിം പോരാട്ടത്തില്‍ തോല്‍പിച്ചു. 41 വര്‍ഷത്തിന് ശേഷമാണ് സിംഗിള്‍സില്‍ ഇന്ത്യന്‍ പുരുഷ താരം മെഡല്‍ നേടുന്നത്. ആദ്യ ഗെയിംമില്‍ 11–5ന് പിന്നിട്ട് നിന്ന ശേഷമാണ് പ്രണോയ് തിരിച്ചടിച്ചത്. സ്കോര്‍ 21–16,21–23,22–20. വനിത വിഭാഗത്തില്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ ഹെബിന്‍ജാഒ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ത്തു.

Eng­lish Sum­ma­ry: asian games ; deepi­ka pal­likkal harinder pal sand­hu squash gold
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.