23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 6, 2024
November 28, 2024
October 9, 2024
October 8, 2024
August 24, 2024
August 21, 2024
July 5, 2024
June 24, 2024
May 24, 2024

സാമ്പത്തികശേഷിയില്‍ മുന്നില്‍ ഏഷ്യന്‍ വനിതകള്‍; പുതിയ പഠനം

Janayugom Webdesk
ടോക്കിയോ
December 28, 2022 9:54 pm

സാമ്പത്തിക ശക്തിയില്‍ റെക്കോഡ് നേട്ടവുമായി ഏഷ്യന്‍ വനിതകള്‍. 2026 ഓടെ ഏഷ്യയിലെ സ്ത്രീകള്‍ക്ക് 27 ട്രിലണ്‍ ഡോളറിന്റെ സമ്പത്തുണ്ടായിരിക്കുമെന്ന് നിക്കി ഏഷ്യക്കായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ വനിതകളെക്കാള്‍ ആറ് ട്രില്യണ്‍ ‍ഡോളറിന്റെ വളര്‍ച്ചയാണ് ഏഷ്യന്‍ വനിതകള്‍ക്ക് പ്രവചിക്കുന്നത്. 2021 അവസാനത്തോടെ ഏഷ്യയിലെ സ്ത്രീകളുടെ മൊത്തം സമ്പത്ത് പടിഞ്ഞാറൻ യൂറോപ്പിനെ മറികടക്കുമെന്നും പഠനം വിലയിരുത്തുന്നു. 

പുരുഷ കേന്ദ്രീകൃതമായിരുന്ന തൊഴില്‍ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം സജീവമായതാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നില്‍. 2019 മുതൽ ഏഷ്യയിലെ സ്ത്രീകൾ അവരുടെ മൊത്തം സമ്പത്ത് പ്രതിവർഷം രണ്ട് ട്രില്യൺ ഡോളറാണ് വര്‍ധിപ്പിക്കുന്നത്. 10.6 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിനൊപ്പം ദ്രുതഗതിയിലുള്ള വളർച്ച അടുത്ത നാല് വർഷത്തേക്ക് തുടരുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയില്‍ കാര്യമായ പങ്കാളിത്തം വഹിക്കാത്തതിനാല്‍ ജാപ്പനീസ് വനിതകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അവകാശങ്ങള്‍ക്കു വേണ്ടിയും തുല്യതയ്ക്കു വേണ്ടിയുമുള്ള സ്ത്രീകളുടെ ആവശ്യം ഫലപ്രാപ്തി കെെവരിക്കുന്നതിന്റെ സൂചനയാണ് സാമ്പത്തിക ശേഷിയിലെ വര്‍ധനയെന്നും പഠനം വ്യക്തമാക്കുന്നു. ഏഷ്യ‑പസഫിക് മേഖലയില്‍ തൊഴിലിടങ്ങളിലെ സ്ത്രീ സമത്വം 2025-ഓടെ പ്രതിവർഷം 4.5 ട്രില്യൺ ഡോളർ ജിഡിപി വർധിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സിയുടെ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Eng­lish Summary;Asian women lead in eco­nom­ic empow­er­ment; New study
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.