17 December 2025, Wednesday

Related news

December 9, 2025
September 14, 2025
August 17, 2025
August 1, 2025
May 7, 2025
May 7, 2025
March 31, 2025
February 4, 2025
January 20, 2025
January 13, 2025

ആസിഫും മംമ്തയും ഒന്നിക്കുന്നു; മഹേഷും മാരുതിയിലെ ഗാനം പുറത്തിറങ്ങി

Janayugom Webdesk
February 10, 2023 6:50 pm

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മനസിൻ പാദയിൽ എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും.

എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർറ്റൈനെർ ആയിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

മണിയൻ പിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻ പിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരാണ് മഹേഷും മാരുതിയിലെ മറ്റ് താരങ്ങൾ.

ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- വിജയ് നെല്ലിസ്, സുധീർ ബദാർ, ലതീഷ് കുട്ടപ്പൻ, ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം — ത്യാഗു തവനൂര്‍. മേക്കപ്പ് — പ്രദീപ് രംഗന്‍, കോസ്റ്റ്യും — ഡിസൈന്‍ — സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം — അലക്‌സ്.ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് — വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ.

Eng­lish Summary;Asif and Mam­ta unite; Mahesh and maruthi song released 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.