24 January 2026, Saturday

Related news

January 21, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026

അസം വോട്ടർപട്ടിക പരിഷ്കരണം 10.56 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്

Janayugom Webdesk
ഗുവാഹത്തി
December 28, 2025 9:40 pm

അസമിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ആര്‍) കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 10.56 ലക്ഷം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി. നിലവിലെ കണക്കുകൾ പ്രകാരം 2,52,02,775 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ 4.79 ലക്ഷം പേർ മരിച്ചവരാണെന്നും 5.23 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ ഉള്ളതായി കണ്ടെത്തിയ 53,619 പേരെയും ഒഴിവാക്കി.
അസമിലെ വോട്ടർപട്ടികയിൽ ഇപ്പോഴും വലിയൊരു വിഭാഗം ‘ഡി’ വോട്ടർമാർ അഥവാ സംശയാസ്പദമായ വോട്ടർമാരുടെ പട്ടികയിലുണ്ട്. കോടതി പൗരത്വം ശരിവെക്കുന്നത് വരെ ഇവർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല. വോട്ടർമാരെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎല്‍ഒ) സംസ്ഥാനത്തെ 61 ലക്ഷത്തിലധികം വീടുകൾ സന്ദർശിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
നവംബർ 22 മുതൽ ഡിസംബർ 20 വരെയായിരുന്നു അസമിലെ എസ്ആർ നടപടികൾ നടന്നത്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് 2026 ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. ഇവ പരിശോധിച്ച ശേഷം ഫെബ്രുവരി 10‑ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.