യുഎസ് ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ നേതാവ് ഗുര്‍പന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കുറ്റക്കാരെന്ന് അമേരിക്ക. 52കാരനായ നിഖില്‍ ഗുപ്തയെന്നയാളെ പന്നുവിനെ വകവരുത്താനായി അമേരിക്കയിലേക്ക് അയച്ചതായും അമേരിക്കന്‍ നീതിന്യായവകുപ്പ് പറയുന്നു.
സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്റെ നേതാവിനെ കൊലപ്പെടുത്താൻ ഇന്ത്യയിൽ ഗൂഢാലോചന നടത്താൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ നിർദേശിച്ചുവെന്ന് യുഎസ് അറ്റോർണി ഓഫിസ് ഒരു പത്രക്കുറിപ്പിലാണ് ആരോപിച്ചത്. ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്കെതിരെ വാടകക്കൊലക്കുറ്റം ചുമത്തിയതായും അറിയിച്ചു.
സിസി1 എന്നറിയപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കൊലപാതകശ്രമം ആസൂത്രണം ചെയ്തതെന്നും അമേരിക്കയുടെ കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈയിലാണ് ഗുപ്തയെ പിടികൂടുന്നത്. നിഖിൽ ഗുപ്തയുമായി ബന്ധം സ്ഥാപിച്ച മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്നയാളെക്കുറിച്ചും ഹർദീപ് സിങ് നിജ്ജറിനെ ലക്ഷ്യമിട്ടതായി ഗുപ്ത വിശേഷിപ്പിച്ചതും റിപ്പോര്‍ട്ടിലുണ്ട്.
കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായിരുന്ന ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
English Summary: Assas sination attempt on Khalistan leader: US says Indian was the mastermind
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.