
കെ പി മോഹനൻ എംഎല്‍എക്ക് നേരെ കയ്യേറ്റം. എംഎൽഎയെ പ്രദേശവാസികള്‍ തടഞ്ഞു. കണ്ണൂർ കരിയാട് വച്ചാണ് എംഎൽഎയെ തടയാൻ ശ്രമിച്ചത്. സ്വകാര്യ ഡയാലിസിസ് സെൻ്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രതിഷേധിക്കുന്നവരാണ് എം എൽ എയെ കയ്യേറ്റം ചെയ്തത്. അംഗൻവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എം എൽ എക്ക് നേരെ കയ്യേറ്റ ശ്രമം നടന്നത്.
ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂർ ചൊക്ലി കരിയാട് ഡയാലിസിസ് സെൻ്റർ സമരസമിതി അംഗങ്ങളാണ് എംഎൽഎയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയത്. കരിയാട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്‍ററിനെതിരെ നാട്ടുകാർ രണ്ടര വർഷമായി സമരത്തിലായിരുന്നു .
ഡയാലിസിസ് സെന്‍ററില്‍ നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നതായിരുന്നു അവരുടെ പരാതി. ഇത് കുടിവെള്ളത്തിൽ കലർന്ന് വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും അവര്‍ പരാതി ഉന്നയിച്ചിരുന്നു. വിഷയത്തിൽ എംഎൽഎ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാവിലെ കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയ എംഎൽഎക്ക് നേരെ കയ്യേറ്റ ശ്രമം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.