
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റ പേരില്‍ എത്താനാകാതെ മുസ്ലീംലീഗും.സാധ്യതാ പട്ടികയില്‍ പറയുന്ന 27 മണ്ഡലങ്ങളില്‍ 16 സീറ്റുകളിലും ഒന്നിലേറെ സ്ഥാാനാര്‍ത്ഥികളെയാണ് പരിഗണിച്ചിരിക്കുന്നത്.ഒരേ സ്ഥാനാര്‍ത്ഥികളെ തന്നെ ഒന്നിലേറെ മണ്ഡലങ്ങളിലേക്ക് പരിഗണിച്ചിരിക്കുന്നതായും പട്ടികയില്‍ കാണാം.
അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂര്‍, കോഴിക്കോട് സൗത്ത്, തിരൂര്‍, താനൂര്‍ തുടങ്ങിയ സീറ്റുകളിലെല്ലാം ഒന്നിലേറെ സ്ഥാനാര്‍ത്ഥികളാണ് അന്തിമ പരിഗണനയിലുള്ളത്.മണ്ഡല തല സര്‍വേകളും പാര്‍ട്ടി ഘടകങ്ങളുടെയും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് സാധ്യതാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയതെന്നാണ് ലീഗിന്റെ വിശദീകരണം. പാര്‍ട്ടി നേതൃത്വം വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതായാണ് സൂചന. സിറ്റിങ് എംഎല്‍എമാര്‍ ഉള്ള മണ്ഡലങ്ങളില്‍ അവര്‍ക്കുതന്നെ വീണ്ടും മത്സരിക്കാന്‍ സീറ്റ് വിട്ടുനല്‍കാനാണ് സാധ്യതയെന്നും ലീഗ് സൂചന നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.