ജമ്മു കശ്മീർ ജയിൽ മേധാവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അദ്ദേഹത്തിന്റെ സഹായി അറസ്റ്റിലായി. ജമ്മു കശ്മീർ ജയിൽ ഡിജിപി ഹേമന്ത് കെ ലോഹ്യ (57)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോഹ്യയുടെ വീട്ടുജോലിക്കാരനായ യാസിർ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് ഉദയ്‌വാലയിലുള്ള വസതിയിൽ കഴുത്ത് മുറിച്ച നിലയില്‍ ലോഹ്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടുജോലിക്കാരൻ യാസിർ അഹമ്മദാണ് കൊല നടത്തിയത് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. സംഭവത്തിനുശേഷം യാസിർ ഒളിവിലായിരുന്നു. തുടര്‍ന്ന് ഇയാളുടെ ചിത്രം ജമ്മു പോലീസ് പുറത്തുവിട്ടിരുന്നു. തിരച്ചിലിന് ഒടുവിലാണ് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടിയത്.പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പ്രതി എന്നും ഡിജിപി ദിൽബഗ് സിംഗ് വ്യക്തമാക്കി.
കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. 1992 ബാച്ചുകാരനായ ഹേമന്ത് കെ ലോഹ്യ കഴിഞ്ഞ ഓഗസ്റ്റിലാണ് ജയിൽ ഡിജിപിയായി നിയമിതനായത്. സംഭവത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
English Summary: servant arrested for mur dering jail DGP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.