21 December 2024, Saturday
KSFE Galaxy Chits Banner 2

രൂപ റെക്കോഡ് ഇടിവില്‍

Janayugom Webdesk
മുംബൈ
April 16, 2024 8:29 pm

റെക്കോഡ് ഇടിവ് നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലായിരുന്നു ഇന്നത്തെ വിനിമയം. പശ്ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ വൈകുമെന്ന സൂചനയുമാണ് ഇടിവിന് കാരണം. ഏപ്രില് നാലിന് രേഖപ്പെടുത്തിയ 83.4550 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം. 

ഡോളര്‍ സൂചികയാകട്ടെ ആറ് മാസത്തെ ഉയര്ന്ന നിലയിലേക്ക് കുതിക്കുകയും ചെയ്തു. ഏഷ്യന്‍ കറന്‍സികളിലേറെയും തകര്‍ച്ച നേരിട്ടു. യുഎസിലെ ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി. അസംസ്കൃത എണ്ണ വിലയിലെ വര്‍ധനവും രൂപയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയെ റെക്കോഡ് ഇടിവിലേക്ക് നയിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: At a record low of rupee

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.