27 December 2024, Friday
KSFE Galaxy Chits Banner 2

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: അൽ അഖ്‌സ ആശുപത്രിയിൽ ബോംബാക്രമണം, 40 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
ഗാസ സിറ്റി
January 11, 2024 10:18 am

മധ്യ ഗാസയിലെ ദെയ്‌ർ എൽബലായിൽ അൽ അഖ്‌സ ആശുപത്രിയിലേക്ക്‌ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ചയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ അഹമ്മദ്‌ ബാദിർ എന്ന മാധ്യമപ്രവർത്തകനുമുണ്ട്‌. ഇസ്രയേൽ തുടരുന്ന വംശഹത്യ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന്‌ ഗാസ ഭരണനേതൃത്വം ആവശ്യപ്പെട്ടു.

24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 147 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുശട എണ്ണം 23,357 ആയി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും തെളിവ്‌ സമർപ്പിക്കാമെന്ന്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതി പറഞ്ഞു. ഇതിനായി വെബ്‌സൈറ്റ്‌ തുറന്നു.

Eng­lish Sum­ma­ry: At least 40 killed or wound­ed in Israeli bomb­ing near hos­pi­tal in Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.