13 February 2025, Thursday
KSFE Galaxy Chits Banner 2

Related news

February 10, 2025
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 14, 2024
December 14, 2024
December 13, 2024

അണിയറയിൽ ഒരുങ്ങുന്നത് അടാർ ഐറ്റം; പുഷ്പ 2 ട്രെയിലർ റീലിസ് ചെയ്‌തു

ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും
Janayugom Webdesk
തിരുവനന്തപുരം
November 17, 2024 7:59 pm

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2ന്റെ ട്രെയിലർ റിലീസ് ചെയ്തു. പാട്നയിലെ വൻ ജനസാ​ഗരത്തിന് മുന്നിൽ വച്ചായിരുന്നു ട്രെയിലർ പുറത്തുവിട്ടത്. ആദ്യഭാ​ഗത്തേതിൽ നിന്നും വിഭിന്നമായി അല്ലു അർജുനും മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും തമ്മിലുള്ള മാസ് ഫൈറ്റ് കോമ്പിനേഷൻ സീനുകൾ രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുമെന്ന് ട്രെയിലർ ഉറപ്പിക്കുന്നുണ്ട്.

 

പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തം . ഒപ്പം കൊമേഷ്യല്‍ എലമെന്‍സ് എല്ലാം ചേര്‍ത്ത് ആദ്യഭാഗത്തെക്കാള്‍ ഇരട്ടി വലുപ്പത്തിലാകും പുഷ്പ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നും വ്യക്തമാണ്. ഫഹദ് ഫാസിലിന്റെ മാസ് പ്രകടനമാകും ചിത്രത്തിലുണ്ടാകുക . ട്രെയിലറിലെ ഫഹദിന്റെ സ്ക്രീന്‍ പ്രെസന്‍സും സ്റ്റൈലും എല്ലാം അതിന് വഴിവയ്ക്കുന്നുണ്ട്. ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും.

 

 

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതു പോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ എത്തിച്ചുകൊണ്ട് അവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.