11 May 2024, Saturday

Related news

August 16, 2023
August 9, 2023
August 2, 2023
May 26, 2023
May 1, 2022
April 24, 2022
April 23, 2022
April 9, 2022
March 30, 2022
March 30, 2022

ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കായി തുറന്നു കൊടുക്കുന്നു

Janayugom Webdesk
കൊച്ചി
August 13, 2021 4:03 pm

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സംവിധാനം പരസ്പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  ഇന്ത്യയിലുടനീളമായുള്ള ഏതറിന്റെ ഇരുന്നൂറിലേറെ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഇതുവഴി ലഭ്യമാക്കും.

ഉപഭോക്താക്കളെ സംബന്ധിച്ച് പൊതു സ്ഥലങ്ങളില്‍  അതിവേഗ ചാര്‍ജിങ് ശൃംഖലകള്‍ ആവശ്യമാണ്. പൊതുവായി എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാവുമേമ കണക്ടര്‍ എന്നതിലേക്കുള്ള വലിയൊരു ചുവടു വെയ്പാണ് തങ്ങളുടെ സ്വന്തമായ ചാര്‍ജിങ് കണക്ടര്‍ പങ്കുവെക്കുന്ന ഈ നടപടി. ഇതിനായി മറ്റു ചില ഒഇഎമ്മുകളുമായി ഇതിനകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.’ ഏഥര്‍ എനര്‍ജി സഹ സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു.

ചാര്‍ജിങ് സ്റ്റേഷനുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വിവിധ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന പൊതുവായ ചാര്‍ജറുകള്‍ അത്യാവശ്യമാണ്.  അതിവേഗ ചാര്‍ജിങ് ശൃംഖലയായ ഏഥര്‍ ഗ്രിഡ് സ്ഥാപിക്കാനായി ഏഥര്‍ എനര്‍ജി നിക്ഷേപം നടത്തിയിട്ടുണ്ട്. എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും സൗജന്യമായി അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാക്കുന്നുമുണ്ട്.  എസി, ഡിസി ചാര്‍ജിങ് ഒരേ കണക്ടര്‍ കൊണ്ടു ചെയ്യാനാവു രീതിയിലുള്ളതാണ് ഏഥര്‍ രൂപകല്‍പന ചെയ്ത കണക്ടര്‍.  ഇരുചക്ര വാഹനങ്ങള്‍ക്കും ത്രിചക്ര  വാഹനങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍  സിഎഎന്‍ 2.0 ആശയവിനിമയം സാധ്യമാക്കുതാണ് ഈ കണക്ടര്‍ സൈസ്.  വിപുലമായി വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടാന്‍ വഴിയൊരുക്കും വിധം കുറഞ്ഞ ചെലവില്‍ രൂപകല്‍പന ചെയ്തതു കൂടിയാണ് ഇത്.

Eng­lish sum­ma­ry: ather ener­gy charg­ing con­nec­tor to be opened for others
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.