19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 25, 2024
October 22, 2024
September 27, 2024
September 5, 2024
June 23, 2024
May 30, 2024
May 11, 2024
April 16, 2024
February 13, 2024
February 12, 2024

അറ്റ്ലാന്റയിലെ ആശുപത്രിയിൽ വെടിവെപ്പ്; ഒരു മരണം, നാലുപേർക്ക് പരിക്ക്

Janayugom Webdesk
വാഷിങ്ടൺ
May 4, 2023 9:31 am

യുഎസിലെ അറ്റ്ലാന്റയിൽ ആരോഗ്യ സ്ഥാപനത്തിനുള്ളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ​ഡിയോൺ പാറ്റേഴ്സൺ എന്ന 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് അറസ്റ്റ് നടന്നത്.

ഡിയോൺ തോക്കുമായി നിൽക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിവെപ്പ് നടത്തിയ ശേഷം ഒരു കാറിൽ കയറി അതിലുള്ളവരെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്താണ് രക്ഷപ്പെട്ടത്. മുൻ കോസ്റ്റൽഗാർഡ് ജീവനക്കാരനാണ് ഡിയോൺ.

വെടിയേറ്റവരെല്ലാം സ്ത്രീകളാണെന്നും ആശുപത്രിയുടെ കാത്തിരിപ്പു കേന്ദ്രത്തിനുള്ളിലാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു. അക്രമിയുടെ അമ്മയും ആ സമയം കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നെന്നും എന്നാൽ അവർക്ക് പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

eng­lish sum­ma­ry: Atlanta hos­pi­tal shoot­ing; One dead, four injured
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.