9 February 2026, Monday

Related news

February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
February 2, 2026
January 31, 2026
January 30, 2026

തൃശൂര്‍ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
തൃശൂർ
September 27, 2024 12:30 pm

തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപത്ത്‌ വെച്ചാണ്‌ ആറം​ഗ സംഘത്തെ പിടികൂടിയത്. പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന്‌ കുത്തേറ്റു. മോഷണ സംഘം കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെ തമിഴ്നാട് പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കാറിലെത്തിയ സംഘം ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. 

അറുപത് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നി​ഗമനം. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കവർച്ച് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.