19 January 2026, Monday

Related news

January 11, 2026
December 28, 2025
December 17, 2025
December 12, 2025
October 30, 2025
October 26, 2025
October 26, 2025
August 18, 2025
April 19, 2025
April 13, 2025

മ്യാൻമറിൽ വിമത സേനയുടെ ആക്രമണം: 50 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
ബാങ്കോക്ക്
April 12, 2023 9:38 am

മ്യാന്‍മറില്‍ വിമത സേന നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. സെൻട്രൽ സഗയിംഗ് മേഖലയിലെ വിദൂര കൻബാലു ടൗൺഷിപ്പിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം വ്യക്തമല്ല. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു. നരവധിപേര്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച രാത്രി വൈകിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വ്യോമാക്രമണത്തിൽ വാഷിംഗ്ടൺ ഉത്കണ്ഠ പ്രകടിപ്പിച്ചു. 

കഴിഞ്ഞ വർഷം, വടക്കൻ കാച്ചിൻ സ്റ്റേറ്റിൽ കാച്ചിൻ ഇൻഡിപെൻഡൻസ് ആർമി സംഘടിപ്പിച്ച സംഗീത പരിപാടിക്ക് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തിൽ 50 ഓളം പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിമതർ പറഞ്ഞു.

Eng­lish Sum­ma­ry: Attack by rebel forces in Myan­mar: 50 killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.