24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ചെന്നൈയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; 16 തവണ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Janayugom Webdesk
ചെന്നൈ
March 11, 2025 8:54 am

കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ, പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ. തൂത്തുക്കുടിയിലാണ് സംഭവം. കെട്ടിയമ്മൽ പുരത്തിനു സമീപമാണു സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന ദേവേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് വെട്ടേറ്റത്.

ബൈക്കിൽ ബസിനെ പിന്തുടർന്നെത്തിയ സംഘം, ബസ് തടഞ്ഞു നിർത്തി വിദ്യാർഥിയെ മർദിക്കുകയായിരുന്നു. തുടർന്നു പുറത്തേക്കു തള്ളിയിട്ട ശേഷം തലയിൽ അടക്കം വെട്ടി. മറ്റു യാത്രക്കാർ ബഹളം വച്ചതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.ആക്രമണത്തില്‍ കുട്ടിയുടെ കൈവിരലറ്റു. തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 17 വയസ്സുകാരായ 3 പേരെ പിടികൂടി. കബഡി കളിക്കിടെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പിടിയിലായവർ മൊഴി നൽകി. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.