23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഷാജൻ സ്കറിയക്കെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

Janayugom Webdesk
തൊടുപുഴ
August 31, 2025 9:25 am

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനമേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. മൂന്നംഗ സംഘം ചേർന്നാണ് ഷാജൻ സ്കറിയയെ ആക്രമിച്ചത്. മങ്ങാട്ടുകവലയിൽ വച്ചായിരുന്നു സംഭവം. കാറിൽ നിന്നും വലിച്ചിറക്കി ശരീരത്തിലും മുഖത്തിലും മർദിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു ആക്രമണം.

സംഭവസ്ഥലത്തെ സിസിടിവി പരിശോധിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.