22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ആക്രമണം കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി

Janayugom Webdesk
ഭോപ്പാൽ
January 22, 2024 11:16 pm

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുകളിൽ കാവിക്കൊടി കെട്ടി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്നതിന്റെ ഭാഗമായാണ് ജാബുവയിലെ പള്ളികളിൽ അതിക്രമിച്ചുകടന്ന് കാവിക്കൊടി കെട്ടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ചയാണ് ഒരു വിഭാഗം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടിയത്. അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല. 

ദാബ്താലി, ധംനിനാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിലാണ് കാവിക്കൊടി നാട്ടിയത്. മാതാസുലേയിലെ സിഎസ്ഐ പള്ളിയിലും കാവിക്കൊടി നാട്ടി. ഒരു സംഘം ആളുകൾ ജയ് ശ്രീറാം വിളിച്ചെത്തി കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുകയായിരുന്നുവെന്ന് പാസ്റ്റർ നാർബു അമലിയാർ ക്വിന്റിനോട് പ്രതികരിച്ചു.
പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും പള്ളിക്കമ്മിറ്റികള്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി ദി‌ഗ‌്‌വിജയ് സിങ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി.

Eng­lish Sum­ma­ry: Attacks on Chris­t­ian church­es and saf­fron flags tied over crosses

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.