14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

April 15, 2025
March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024

അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2024 3:11 pm

അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജ തത്സമം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പൊതുപ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍. ദിവസവും രാവിലെ 6.30നായിരിക്കും ആരതി സംപ്രേക്ഷണം ചെയ്യുക.ആരതി സംപ്രേക്ഷണം ചെയ്യുന്ന കാര്യം എക്സ് അക്കൗണ്ട് വഴിയാണ് ദൂരദർശൻ ഔദ്യോഗികമായി അറിയിച്ചത്.ഇനി എല്ലാ ദിവസവും ഭഗവാൻ ശ്രീരാംലല്ലയുടെ ദിവ്യ ദർശനം ഉണ്ടായിരിക്കും.

അയോധ്യയിലെ ശ്രീരാംലല്ല ക്ഷേത്രത്തിൽ നിന്നുള്ള പ്രതിദിന ആരതിയുടെ തത്സമയ സംപ്രേക്ഷണം കാണുക, എല്ലാ ദിവസവും രാവിലെ 6.30ന് ഡി.ഡി നാഷണലിൽ’ എക്‌സിൽ ദൂരദർശൻ പോസ്റ്റ്‌ ചെയ്തു. രാംലല്ല പ്രതിഷ്ഠക്ക് ശേഷം ആരതി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അനുമതിക്കായി ദൂരദശൻ ശ്രമിച്ചുവരികയായിരുന്നു എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.അയോധ്യയിൽ ദർശനം നടത്താൻ കഴിയാത്ത ഭക്തർക്ക് വേണ്ടിയാണ് ദൂരദർശൻ വഴി സംപ്രേക്ഷണം നടത്തുന്നത് എന്ന് ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതായും ഹിന്ദു പറയുന്നു.

ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ പണിത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ജനുവരി 22നായിരുന്നു നടന്നത്.മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി ചടങ്ങിൽ കാർമികത്വം വഹിച്ചതിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു.ബിജെപി രാമക്ഷേത്രം തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

Eng­lish Summary:
Door­dar­shan to tele­cast live morn­ing puja at Ayo­d­hya Ram Temple

You may also like this video:

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.