10 December 2025, Wednesday

Related news

November 26, 2025
November 7, 2025
October 30, 2025
October 30, 2025
October 29, 2025
October 27, 2025
October 22, 2025
October 21, 2025
October 17, 2025
October 13, 2025

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി, ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു

Janayugom Webdesk
കൊച്ചി
November 15, 2023 5:01 pm

അട്ടപ്പാടി മധുവധക്കേസിൽ 12 പ്രതികളുടെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. മണ്ണാർകാട് എസ് സി/എസ് ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. അതേസമയം കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു.

കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഹുസൈന്‍ ഒപ്പമില്ലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ അപ്പീലില്‍ വിധി പറയും വരെ പ്രതിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാം. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലുമാണ് ജാമ്യം.

Eng­lish Sum­ma­ry: Atta­pa­di Mad­hu mur­der case: High Court rejects inter­im plea of 12 accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.