22 January 2026, Thursday

Related news

September 21, 2025
August 14, 2025
May 14, 2025
November 25, 2024
March 26, 2023
February 3, 2023

വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമം: എറണാകുളത്ത് കോണ്‍ഗ്രസ് അനൂകൂല നേതാവുകൂടിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
കൊച്ചി
February 3, 2023 10:53 pm

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കോൺഗ്രസ് അനുകൂല സംഘടനയിലെ നേതാവുകൂടിയായ എ അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 

മെഡിക്കല്‍ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ കളമശ്ശേരിനഗരസഭയിലെ ഡാറ്റാഎൻട്രിജീവനക്കാരിക്കെതിരെ മെഡിക്കൽ കോളേജ് അധികൃതർ കളമശ്ശേരിപോലീസിൽപരാതി നൽകി.

എന്നാൽ മെഡിക്കൽ കോളേജിലെ സൂപ്രണ്ടിംഗ് വിഭാഗം ഓഫീസിന്റെ ജീവനക്കാരുടെ നിർബന്ധപ്രകാരമാണ് താൻ സർട്ടിഫിക്കറ്റ് ടൈപ്പ് ചെയ്ത് എന്നും തനിക്ക് സംശയം തോന്നിയതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നുവെന്നും ജീവനക്കാരി പറഞ്ഞു. തന്നെക്കൊണ്ട്നിർബന്ധിച്ചു സർട്ടിഫിക്കറ്റ്ടൈപ്പ് ചെയ്യിച്ചിട്ട് മനപൂർവ്വം തന്നെ കുരുക്കാൻ ശ്രമിക്കുകയായണന്നും ജീവനക്കാരി പറഞ്ഞു.

Eng­lish Sum­ma­ry: Attempt to cre­ate fake birth cer­tifi­cate in Ernaku­lam: Con­gress offi­cial suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.