19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 10, 2024
August 25, 2024
January 9, 2024
December 13, 2023
December 7, 2023
September 8, 2023
March 9, 2023
October 4, 2022
October 1, 2022

സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്നും പണം തട്ടാ‍ന്‍ ശ്രമം

Janayugom Webdesk
തിരുവനന്തപുരം
September 10, 2024 11:00 am

കൊച്ചിയില്‍ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം.സിബിഐ രജിസറ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കുമെന്നും, അറസ്റ്റ് ചെയ്യുമെന്നും ഭീഷിണിപ്പെടുത്തികൊണ്ടാണ് പണം തട്ടാന്‍ ശ്രമിച്ചത്.

1,70000 രൂപതട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.ഡിജിറ്റല്‍ അറസ്റ്റില്‍ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമല്‍ദേവിനോട് പറഞ്ഞു.തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നത്. എറണാകുളം നോർത്ത് പൊലീസിൽ ജെറി അമൽദേവ് പരാതി നൽകി.

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെയും, കൈതപ്രം ദാമോദരൻ നമ്പൂതിരി ആദ്യമായി പാട്ടുകളെഴുതിയ എന്നെന്നും കണ്ണേട്ടന്റെഎന്ന ചിത്രത്തിന്റെയും സംഗീത സംവിധായകനാണ് ജെറി അമൽദേവ്.നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിന്റെയും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ജെറി അമൽദേവ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.