27 January 2026, Tuesday

ബിട്ടു ബജ്രംഗിയുടെ സഹോദരന് നേരെ വധശ്രമം; പ്രതികളെ വകവരുത്തുമെന്ന് ബജ്രംഗി

Janayugom Webdesk
ചണ്ഡീഗഡ്
December 14, 2023 9:30 pm

നൂഹില്‍ വര്‍ഗീയ കലാപം ആളികത്തിച്ച കേസില്‍ പ്രതിയായ ഗോസംരക്ഷന്‍ ബിട്ടു ബജ്രംഗിയുടെ സഹോദരന്‍ മഹേഷ് പഞ്ചലിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ബുധനാഴ്ച രാത്രി ഫരീദാബാദിലെ ചച്ച ചൗക്കില്‍ വച്ച് അ‍‍ഞ്ചംഗ സംഘം ബലമായി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞതായി മഹേഷ് പഞ്ചല്‍ പൊലീസിനോട് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ മഹേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്ന പക്ഷം തിരിച്ചടി ഉണ്ടാകുമെന്നും പ്രതികളെ വകവരുത്തുമെന്നും ബിട്ടു ബജ്രംഗി മുന്നറിയിപ്പ് നല്‍കി.

നൂഹില്‍ ഏതാനും മാസം മുമ്പ് നടന്ന വര്‍ഗീയ ലഹളയില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയ്ക്കിടെ മുസ്ലിം വിഭാഗക്കാര്‍ കല്ലേറ് നടത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് വര്‍ഗീയ ലഹള തുടങ്ങിയത്. സംഭവത്തില്‍ 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രദേശത്ത് നിന്ന് പലയാനം ചെയ്യേണ്ടിയും വന്നിരുന്നു. 

Eng­lish Sum­ma­ry; Attempt to kill Bit­tu Bajrangi’s broth­er; Bajran­gi that the accused will be brought to justice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.