23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ജിം ട്രെയിനറെ തോക്ക് ചൂണ്ടി കൊലപ്പെടുത്താൻ ശ്രമം: അച്ഛനും മക്കളും അറസ്റ്റിൽ

Janayugom Webdesk
പള്ളിക്കത്തോട്
December 5, 2023 11:28 pm

ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അമ്പഴംകുന്ന് ഭാഗത്ത് വരിക്കാശ്ശേരി വീട്ടിൽ ( മരോട്ടി ഭാഗത്ത് വാടകയ്ക്ക് താമസം ) സഞ്ജയ് വി.എസ് (26), ഇയാളുടെ സഹോദരനായ സച്ചിൻ വി.എസ് (19) ഇരുവരുടെയും പിതാവായ സന്തോഷ് വി.കെ (51) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം രാത്രിയോടു കൂടി പള്ളിക്കത്തോട് ബസ്റ്റാൻഡ് ഭാഗത്തുള്ള ജിമ്മിൽ അതിക്രമിച്ചുകയറി ജിമ്മിലെ ട്രെയിനറെ ചീത്തവിളിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും, ഇടിവള കൊണ്ടും മറ്റും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് ജിം ട്രെയിനറോട് മുൻവിരോധം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. സഞ്ജയ്ക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

Eng­lish Sum­ma­ry: Attempt to kill gym train­er at gun­point: Father and sons arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.