22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 10, 2024
March 22, 2024
April 14, 2023
March 15, 2023
February 16, 2023
February 10, 2023
January 31, 2023
January 11, 2023
August 22, 2022
July 31, 2022

പാലുവാങ്ങുവാൻ പോയ ഒൻപത് വയസുകാരനെ ഉപദ്രവിക്കാൻ ശ്രമം; അജ്ഞാത വ്യക്തിക്കായി അന്വേഷണം

Janayugom Webdesk
നെടുങ്കണ്ടം
March 22, 2024 10:15 pm

പാലുവാങ്ങുവാൻ പോകുന്നതിടെ കാടിനുള്ളിൽ മറഞ്ഞിരുന്ന അജ്ഞാത വ്യക്തി സ്ക്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമം നടത്തിയതായി പരാതി. നെടുങ്കണ്ടം മഞ്ഞപ്പെട്ടി എട്ടുമുക്ക് കുറ്റികിഴക്കേതിൽ ജോസുകുട്ടിയുടെ ഒൻപത് വയസുകാരൻ ആൽഫ്രഡിനെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ പാൽ വാങ്ങുവാൻ പോകുന്ന വഴി ചെമ്പരത്തി വേലിയ്ക്കിടയിൽ ഒളിച്ചിരുന്ന വ്യക്തി മോനേ എന്ന് വിളിച്ച് കൈയ്ക്ക് കയറി പിടിക്കുകയും കുട്ടിയെ തള്ളിയിടുകയും ചെയ്തു. നിലത്ത് വീണ കുട്ടി ബഹളം ഉണ്ടാക്കുകയും സമീപം കിടന്ന കല്ലെടുത്ത് എറിയുകയും ചെയ്തതോടെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾ സമീപത്തെ ഏലത്തോട്ടത്തിലൂടെ ഓടി മറയുകയായിരുന്നു. വീട്ടിൽ എത്തിയ ആൽഫ്രഡ് നടന്ന കാര്യങ്ങൾ പറഞ്ഞതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും അജ്ഞാത വ്യക്തിയെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Eng­lish Summary:Attempt to molest a nine-year-old boy who went to buy milk; Search for unknown person

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.