7 January 2026, Wednesday

Related news

January 4, 2026
December 25, 2025
November 30, 2025
November 21, 2025
October 11, 2025
September 28, 2025
September 12, 2025
September 11, 2025
August 27, 2025
August 2, 2025

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെ നഗ്നനാക്കി മർദ്ദിച്ചു

Janayugom Webdesk
ഭോപ്പാല്‍
September 14, 2023 12:10 pm

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ ജനക്കൂട്ടം നഗ്നയാക്കി മർദിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ തുക്കോഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നീറ്റിന് തയ്യാറെടുക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിവേക് പെൺകുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചു വരുത്തി, അനുചിതമായി സ്പർശിക്കുകയും പെൺകുട്ടി ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടുകയായിരുന്നു. 

തുടർന്ന് അധ്യാപകനെ നഗ്നനാക്കി മർദ്ദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. മറ്റൊരു അധ്യാപകനായ ശൈലേന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി ആരോപിച്ചു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, കുറ്റാരോപിതരായ അധ്യാപകർക്കെതിരെ ഐപിസി 354, പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Eng­lish Summary:Attempt to molest female stu­dent: Teacher was stripped naked and beaten
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.