23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 16, 2024
December 13, 2024
December 12, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024

വധശ്രമക്കേസ്: ചലച്ചിത്ര നിര്‍മ്മാതാവ് അറസ്റ്റില്‍

Janayugom Webdesk
മുംബൈ
October 29, 2022 4:21 pm

വധശ്രമ കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്ര അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തിയ ഭാര്യയെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അംബോലി പൊലീസ് നിര്‍മ്മാതാവിനെതിരെ ഐപിസി 279, 338 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഒക്‌ടോബര്‍ 19ന് മിശ്ര തന്നെ കാര്‍ ഇടിച്ചെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അവര്‍ ആരോപിച്ചു. അന്ധേരിയിലെ ഒരു പാര്‍ക്കിങ് ഏരിയയില്‍ വച്ച്‌ കാറില്‍ മറ്റൊരു സ്ത്രീക്കൊപ്പം കമല്‍ കുമാറിനെ ഭാര്യ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കാറില്‍ കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് കമല്‍ കിഷോര്‍ ഭാര്യയെ കാറിടിച്ച്‌ പരിക്കേല്‍പ്പിച്ചത്. കാലിനും കൈക്കും തലയ്ക്കും പരിക്കേറ്റു. കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

Eng­lish Sum­ma­ry: Attempt to mur­der case: Film pro­duc­er arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.